സ്റ്റാ​ലി​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഫ​റൂ​ഖ് അ​ബ്ദു​ള്ള

12:50 PM Mar 02, 2023 | Deepika.com
ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ പ്ര​ധാ​ന​മ​ന്ത്രി വ​രെ ആ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ജ​മ്മു​കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യും നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് നേ​താ​വു​മാ​യ ഫ​റൂ​ഖ് അ​ബ്ദു​ള്ള. അ​ടു​ത്ത ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളെ​ല്ലാം ഒ​ന്നി​ച്ചു നി​ന്നാ​ൽ എം.​കെ.​സ്റ്റാ​ലി​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​കും എ​ന്നാ​ണ് ഫ​റൂ​ഖ് അ​ബ്ദു​ള്ള അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സം എം.​കെ.​സ്റ്റാ​ലി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ചെ​ന്നൈ​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഫ​റൂ​ഖ് അ​ബ്ദു​ള്ള സ്റ്റാ​ലി​നെ വാ​നോ​ളം പു​ക​ഴ്ത്തി​യ​ത്. എം.​കെ.​സ്റ്റാ​ലി​ന്‍റെ​യും ഡി​എം​കെ​യു​ടേ​യും പ്ര​വ​ർ​ത്ത​നം മി​ക​ച്ച​താ​ണ്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ​യെ​ല്ലാം ഒ​ന്നി​പ്പി​ക്കാ​ൻ ഡി​എം​കെ ന​ല്ല രീ​തി​യി​ൽ പ​രി​ശ്ര​മി​ക്കു​ന്നു​ണ്ട്. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളെ​ല്ലാം ഒ​ന്നി​ച്ചു നി​ന്ന് വി​ജ​യി​ച്ചാ​ൽ ന​യി​ക്കാ​ൻ ആ​ർ​ക്കാ​ണ് യോ​ഗ്യ​ത​യെ​ന്ന് ആ ​സ​മ​യ​ത്ത് തീ​രു​മാ​ന​മെ​ടു​ക്കാം- ഫ​റൂ​ഖ് അ​ബ്ദു​ള്ള പ​റ​യു​ന്നു.

അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ ത​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്നാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ആ​ര് ന​യി​ക്കു​മെ​ന്ന് ത​ങ്ങ​ൾ പ​റ​യി​ല്ലെ​ന്നും ഒ​രു​മി​ച്ച് പോ​രാ​ടാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു. വി​ഘ​ട​ന ശ​ക്തി​ക​ൾ​ക്കെ​തി​രാ​യ ഈ ​പോ​രാ​ട്ട​ത്തി​ൽ സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രാ​യ എ​ല്ലാ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും ഒ​ന്നി​ക്ക​ണം. 2024-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പാ​യി സ​ഖ്യം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും എം.​കെ. സ്റ്റാ​ലി​ന്‍റെ 70-ാം ജ​ന്മ​ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ ചെ​ന്നൈ ന​ന്ദ​ന​ത്തെ വൈ​എം​സി​എ മൈ​താ​ന​ത്ത് സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​റ​ഞ്ഞു.