തിരുവനന്തപുരം: തിരുവനന്തപുരത്ത് മകൻ പിതാവിനെ കൊലപ്പെടുത്തി. കിളിമാനൂരിൽ ഇന്ന് രാവിലെയാണ് സംഭവം. പനപ്പാംകുന്ന് ഈന്തന്നൂല്‍ കോളനിയില്‍ രാജന് (60) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ മകൻ രാജേഷ്(28) ഒളിവിൽ പോയി.
കഴുത്തിൽ തോർത്ത് മുറുക്കിയ നിലയിലാണ് രാജനെ കണ്ടെത്തിയത്. സംഭവസമയം രാജന്റെ ഭാര്യ വീട്ടിൽ ഇല്ലായിരുന്നു. കുടുംബപ്രശ്നങ്ങളാണ് കൊലപാതക കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
രാജേഷിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
തിരുവനന്തപുരത്ത് മകൻ പിതാവിനെ കൊലപ്പെടുത്തി
09:03 AM Mar 02, 2023 | Deepika.com