അ​ഞ്ചാം ത​വ​ണ​യും മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ നെ​ഫ്യൂ റി​യോ; നാ​ഗാ​ലാ​ൻ​ഡി​ൽ താ​മ​ര​ത്തി​ള​ക്കം

09:36 AM Mar 02, 2023 | Deepika.com
കൊഹിമ: നാ​ഗാ​ലാ​ൻ​ഡി​ൽ അ​റു​പ​ത് സീ​റ്റു​ക​ളി​ൽ 51 സീ​റ്റു​ക​ൾ ഉ​റ​പ്പി​ച്ച് ബി​ജെ​പി സ​ഖ്യം. ബി​ജെ​പി-​എ​ൻ​ഡി​പി​പി സ​ഖ്യം കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ തു​ട​രു​മെ​ന്ന് ഉ​റ​പ്പാ​യി. ഇ​തോ‌‌​ടെ അ​ഞ്ചാം ത​വ​ണ​യും നെ​ഫ്യൂ റി​യോ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് ഉ​റ​പ്പാ​യി ക​ഴി​ഞ്ഞു.

ഇ​തു​വ​രെ​യു​ള്ള ലീ​ഡ് നി​ല അ​നു​സ​രി​ച്ച് ബി​ജെ​പി സ​ഖ്യം 51 സീ​റ്റി​ന് മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​ണ്. എ​ൻ​പി​എ​ഫി​ന് (നാ​ഗാ പീ​പ്പി​ൾ​സ് ഫ്ര​ണ്ട്) എ​ട്ട് സീ​റ്റു​ക​ളും മ​റ്റു​ള്ള​വ​ർ ഒ​ന്നു​മാ​ണ് ഇ​തു​വ​രെ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

2018ൽ ​സം​സ്ഥാ​ന​ത്തെ 60 സീ​റ്റു​ക​ളി​ൽ 12ലും ​വി​ജ​യി​ച്ച ബി​ജെ​പി എ​ൻ​ഡി​പി​പി​യു​മാ​യി (നാ​ഷ​ണ​ലി​സ്റ്റ് ഡെ​മോ​ക്രാ​റ്റി​ക് പ്രോ​ഗ്ര​സീ​വ് പാ​ർ​ട്ടി) സ​ഖ്യ​ത്തി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. നാ​ലു വ​നി​ത സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ നാ​ഗാ​ലാ​ൻ​ഡി​ൽ നി​ന്നും ജ​ന​വി​ധി തേ​ടു​ന്ന​ത്.

പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സ് 23 സീ​റ്റി​ലും നാ​ഗാ പീ​പ്പി​ൾ​സ് ഫ്ര​ണ്ടും 22 സീ​റ്റു​ക​ളി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. സീ​റ്റ് വി​ഭ​ജ​ന ക​രാ​ർ പ്ര​കാ​രം എ​ൻ​ഡി​പി​പി 40 സീ​റ്റി​ലും ബി​ജെ​പി 20 സീ​റ്റി​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

വോ​ട്ടെ​ടു​പ്പി​ന് മു​ന്നേ ത​ന്നെ നാ​ഗാ​ലാ​ൻ​ഡി​ൽ ഒ​രു ബി​ജെ​പി സ്ഥാ​നാ​ർ​ഥി ജ​യം ഉ​റ​പ്പി​ച്ചി​രു​ന്നു. എ​തി​ർ സ്ഥാ​നാ​ർ​ഥി സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​കു​ലു​ട്ടോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ക​ഷെ​റ്റോ കി​നി​മി വീ​ണ്ടും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.