മേ​ഘാ​ല​യ​യി​ൽ ബലാബലം; എ​ന്‍​പി​പിക്ക് നേരിയ ലീഡ്‌

09:07 AM Mar 02, 2023 | Deepika.com
ഷി​ലോം​ഗ്: മേ​ഘാ​ല​യ​യി​ൽ ചതുഷ്കോണ മത്സരം. വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ നാ​ഷ​ണ​ല്‍ പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി​ക്ക് നേരിയ ലീ​ഡ്. എ​ന്‍​പി​പി 25 സീ​റ്റു​ക​ളി​ൽ മു​ന്നി​ട്ട് നി​ൽ​ക്കു​ക​യാ​ണ്.

12 സീറ്റുമായ് തൃണമൂൽ കോൺഗ്രസും 12 സീറ്റുമായി ബിജെപിയും തൊട്ടുപിന്നിലുണ്ട്. കോൺഗ്രസ് അടക്കമുള്ള മറ്റ് പാർട്ടികൾക്ക് 10 സീറ്റുകളിൽ ലീഡുണ്ട്.

മേ​ഘാ​ല​യ​യി​ല്‍ 59 സീ​റ്റി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത് 31 സീ​റ്റാ​ണ്.