നാ​ഗാ​ലാ​ൻ​ഡി​ൽ 31 സീ​റ്റു​ക​ൾ​ക്ക് ബി​ജെ​പി മു​ന്നി​ൽ; എ​ൻ​പി​എ​ഫി​ന് എ​ട്ട്

09:37 AM Mar 02, 2023 | Deepika.com
കൊഹിമ: വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി അരമണിക്കൂറിലെ സൂ​ച​ന പ്രകാരം നാ​ഗ​ലാ​ൻ​ഡി​ൽ 31 സീ​റ്റു​ക​ളി​ലാ​ണ് ബിജെപി സ​ഖ്യം മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​ത്. എ​ൻ​പി​എ​ഫി​ന് (നാ​ഗാ പീ​പ്പി​ൾ​സ് ഫ്ര​ണ്ട്) എ​ട്ട് സീ​റ്റു​ക​ളാ​ണ് ഇ​തു​വ​രെ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

2018ൽ ​സം​സ്ഥാ​ന​ത്തെ 60 സീ​റ്റു​ക​ളി​ൽ 12ലും ​വി​ജ​യി​ച്ച ബി​ജെ​പി എ​ൻ​ഡി​പി​പി​യു​മാ​യി (നാ​ഷ​ണ​ലി​സ്റ്റ് ഡെ​മോ​ക്രാ​റ്റി​ക് പ്രോ​ഗ്ര​സീ​വ് പാ​ർ​ട്ടി) സ​ഖ്യ​ത്തി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. നാ​ലു വ​നി​ത സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ നാ​ഗാ​ലാ​ൻ​ഡി​ൽ നി​ന്നും ജ​ന​വി​ധി തേ​ടു​ന്ന​ത്.

പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സ് 23 സീ​റ്റി​ലും നാ​ഗാ പീ​പ്പി​ൾ​സ് ഫ്ര​ണ്ടും 22 സീ​റ്റു​ക​ളി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.