നാഗാലാൻഡിൽ ആദ്യലീഡ് ബിജെപിക്ക്
09:36 AM Mar 02, 2023 | Deepika.com
കൊഹിമ: നാഗലാൻഡിൽ ആദ്യലീഡ് നില പുറത്തുവരുന്പോൾ ബിജെപിക്ക് ലീഡ്. നാഗാലാൻഡിൽ 60ൽ 14 സീറ്റുകളിൽ ബിജെപി സഖ്യം മുന്നിട്ടു നിൽക്കുകയാണ്. 2018ൽ സംസ്ഥാനത്തെ 60 സീറ്റുകളിൽ 12ലും വിജയിച്ച ബിജെപി എൻഡിപിപിയുമായി (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി) സഖ്യത്തിലാണ് മത്സരിക്കുന്നത്.