ഫ്ര​ഞ്ച് ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ജ​സ്റ്റ് ഫോ​ണ്ടെ​യ്ൻ അ​ന്ത​രി​ച്ചു

06:01 AM Mar 02, 2023 | Deepika.com
പാ​രീ​സ്: ഫ്ര​ഞ്ച് ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ജ​സ്റ്റ് ഫോ​ണ്ടെ​യ്ൻ (89) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് മ​ര​ണ​മെ​ന്ന് ഫോ​ണ്ടെ​യ്ന്‍റെ മു​ൻ ക്ല​ബ് റെ​യിം​സ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഒ​രൊ​റ്റ ലോ​ക​ക​പ്പി​ൽ കൂ​ടു​ത​ൽ ഗോ​ള​ടി​ച്ച താ​ര​മാ​ണ് ജ​സ്റ്റ് ഫോ​ണ്ടെ​യ്ൻ. 1958ൽ ​സ്വീ​ഡ​നി​ൽ ന​ട​ന്ന ലോ​ക​ക​പ്പി​ല്‍ ആ​റ് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 13 ഗോ​ളു​ക​ള്‍ ഫോ​ണ്ടെ​യ്ൻ അ​ടി​ച്ചു​കൂ​ട്ടി​യ​ത്. 65 വ​ർ​ഷ​ത്തി​നു​ശേ​ഷ​വും ത​ക​ർ​ക്ക​പ്പെ​ടാ​ത്ത റി​ക്കാ​ർ​ഡാ​ണി​ത്.

1953-1960 കാ​ല​ത്ത് ഫ്രാ​ൻ​സി​ന് വേ​ണ്ടി 21 ക​ളി​ക​ൾ ക​ളി​ച്ച താ​രം 30 ഗോ​ളു​ക​ൾ നേ​ടി. യു​എ​സ്എം ക​സ​ബ്ലാ​ങ്ക, നീ​സ്, റെ​യിം​സ് ക്ല​ബു​ക​ൾ​ക്കാ​യി ഫോ​ണ്ടെ​യ്ൻ ക​ളി​ച്ചു. ക്ല​ബ് ക​രി​യ​റി​ൽ 283 മ​ത്സ​ര​ങ്ങ​ളി​ൽ 259 ഗോ​ളു​ക​ളും താ​രം സ്കോ​ർ ചെ​യ്തു.

1962 ജൂ​ലൈ​യി​ൽ താ​രം വി​ര​മി​ച്ചു. കാ​ലി​ലു​ണ്ടാ​യ പൊ​ട്ട​ൽ മൂ​ലം ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ ഫോ​ണ്ടെ​യ്നു വെ​റും 28 വ​യ​സ് മാ​ത്ര​മാ​യി​രു​ന്നു പ്രാ​യം. പി​ന്നീ​ട് പ​രി​ശീ​ല​ക വേ​ഷ​ത്തി​ലെ​ത്തി​യ താ​രം പി​എ​സ്ജി അ​ട​ക്ക​മു​ള്ള ക്ല​ബു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചു.