ലണ്ടൻ: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടർ ഫൈനലിൽ. വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ മൂന്നു ഗോളിനു തകർത്താണ് യുണൈറ്റഡ് അവസാന എട്ടിൽ ഇടംപിടിച്ചത്.
ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് യുണൈറ്റഡിന്റെ ജയം. 54-ാം മിനിറ്റിൽ സെയ്ദ് ബെന്റഹ്മമാണ് വെസ്റ്റ്ഹാമിനെ മുന്നിലെത്തിച്ചത്. 77-ാം മിനിറ്റിൽ ലഭിച്ച സെൽഫ് ഗോൾ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. വെസ്റ്റ്ഹാം താരം നയെഫ് അഗ്യൂർഡിന്റെ പിഴവിൽ നിന്നായിരുന്നു ഗോൾ.
പിന്നീട് അലഹാൻഡ്രോ ഗർനാച്ചോ (90'), ഫ്രെഡ് (90+5') എന്നിവർ കൂടി ലക്ഷ്യം കണ്ടതോടെ വിജയം യുണൈറ്റഡിന് ഒപ്പംനിന്നു. മാർച്ച് 18ന് നടക്കുന്ന ക്വാർട്ടറിൽ ഫുൾഹാമാണ് യുണൈറ്റഡിന്റെ എതിരാളി.
മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പ് ക്വാർട്ടറിൽ; ഇനി എതിരാളി ഫുൾഹാം
05:43 AM Mar 02, 2023 | Deepika.com