തെ​ലുങ്കാ​ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന് നേ​രെ ചീ​മു​ട്ട​യേ​റ്; സം​ഘ​ർ​ഷം

10:38 PM Mar 01, 2023 | Deepika.com
ഹൈ​ദ​രാ​ബാ​ദ്: തെ​ലുങ്കാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രേ​വ​ന്ത് റെ​ഡ്ഡി​ക്ക് നേ​രെ ചീ​മു​ട്ട​യേ​റ്. ‘ഹാ​ത്ത് സേ ​ഹാ​ത്ത് ജോ​ഡോ’ പ​ദ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ ഭൂ​പാ​ല​പ്പ​ള്ളി​യി​ൽ വ​ച്ചാ​ണ് അ​ജ്ഞാ​ത സം​ഘം ഇ​ദ്ദേ​ഹ​ത്തി​ന് നേ​രെ മു​ട്ട​യെ​റി​ഞ്ഞ​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് രോ​ഷാ​കു​ല​രാ​യ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ക്ര​മി​ക​ള്‍​ക്കെ​തി​രേ തി​രി​ഞ്ഞ​തോ​ടെ സ്ഥ​ല​ത്ത് വ​ന്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. സം​ഘ​ർ​ഷം ക​ടു​ത്ത​തോ​ടെ പോ​ലീ​സ് ലാ​ത്തി വീ​ശി.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ബി​ആ​ർ​എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് രേ​വ​ന്ത് റെ​ഡ്ഡി ട്വീ​റ്റ് ചെ​യ്തു. കോ​ൺ​ഗ്ര​സി​ന് ബി​ആ​ർ​എ​സ് പ്ര​വ​ർ​ത്ത​ക​രെ ഭ​യ​മി​ല്ലെ​ന്നും ഇ​വ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം പോ​ലീ​സ് നോ​ക്കി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു എ​ന്നും റെ​ഡ്ഡി കൂ​ട്ടി​ച്ചേ​ർ​ത്തു.