പ്ര​ശ​സ്ത നാ​ട​ക ന​ട​ൻ ചൊ​വ്വ​ര ബ​ഷീ​ർ അ​ന്ത​രി​ച്ചു

10:29 PM Mar 01, 2023 | Deepika.com
കൊ​ച്ചി: മ​ല​യാ​ള നാ​ട​ക​വേ​ദി​യി​ലെ മു​തി​ർ​ന്ന താ​ര​മാ​യ ചൊ​വ്വ​ര ബ​ഷീ​ർ(62) അ​ന്ത​രി​ച്ചു. ചൊ​വ്വ​ര​യി​ലെ വ​സ​തി​യി​ൽ ഇ​ന്ന് വൈ​കി​ട്ടാ​യി​രു​ന്നു അ​ന്ത്യം. ഏ​റെ നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്നു.

ക​ള​മ​ശേ​രി എ​ച്ച്എം​ടി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി 1979-ൽ ​ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച ശേ​ഷ​മാ​ണ് ബ​ഷീ​ർ നാ​ട​ക​വേ​ദി​യി​ൽ സ​ജീ​വ​മാ​യ​ത്. കാ​ല​ടി തി​യ​റ്റേ​ഴ്സ്, പ്ര​ഭാ​ത് തി​യ​റ്റേ​ഴ്സ്, മാ​നി​ഷാ​ദ, പൗ​ർ​ണ​മി എ​ന്നീ ട്രൂ​പ്പു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

നെ​ല്ലി​ക്കോ​ട് ഭാ​സ്ക​ര​ന്‍റെ "അ​ഴി​മു​ഖം', ശ്രീ​മൂ​ല​ന​ഗ​രം മോ​ഹ​ന​ന്‍റെ "അ​ഷ്ട​ബ​ന്ധം' എ​ന്നീ നാ​ട​ക​ങ്ങ​ളി​ൽ ബ​ഷീ​ർ അ​വ​ത​രി​പ്പി​ച്ച പ്ര​ധാ​ന വേ​ഷം ഏ​റെ ശ്ര​ദ്ധ നേ​ടി. ഏ​റെ​നാ​ൾ ഒ​റ്റ​യാ​ൾ നാ​ട​ക​വു​മാ​യി കേ​ര​ളം മു​ഴു​വ​നും ക​റ​ങ്ങി‌​യ ബ​ഷീ​ർ, 40 വ​ർ​ഷ​ത്തെ അ​ഭി​ന​യ​സ​പ​ര്യ​യി​ൽ 3000-ത്തി​ല​ധി​കം വേ​ദി​ക​ളി​ൽ നി​റ​ഞ്ഞാ​ടി​യാ​ണ് യാ​ത്ര​യാ​യ​ത്.