ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ അറസ്റ്റിലൂടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ സർക്കാരിന്റെ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് കേജരിവാൾ പറഞ്ഞു.
സിസോദിയയുടെ അറസ്റ്റ് കൊണ്ടൊന്നും ആംആദ്മി പാർട്ടിയെ തടയാനാകില്ല. സിസോദിയ ഇന്ന് ബിജെപിയിൽ ചേർന്നാൽ നാളെ തന്നെ ജയിലിൽ മോചിതനാകുമെന്നും കേജരിവാൾ പറഞ്ഞു.
മദ്യനയത്തിൽ അഴിമതിയില്ല. ആംആദ്മി പാർട്ടിയുടെ സദ്ഭരണം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഭീഷണിപ്പെടുത്താനുള്ള നീക്കം നടക്കില്ല.
ലോകത്തിനു മുന്നിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയവരാണ് ജയിലിലായത്. ഓരോ വീട്ടിലും പോയി പ്രചാരണം നടത്തും. ഇത് രാഷ്ട്രീയ പകപോക്കലാണെന്നും ജനം മറുപടി നൽകുമെന്നും കേജരിവാൾ കൂട്ടിച്ചേർത്തു.
സിസോദിയ ഇന്ന് ബിജെപിയിൽ ചേർന്നാൽ നാളെ ജയിൽ മോചിതനാകും: കേജരിവാൾ
10:05 PM Mar 01, 2023 | Deepika.com