അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ള്‍​ക്ക് അ​ധി​ക നി​കു​തി ഉ​ട​ൻ ഈടാക്കില്ല: ധ​ന​മ​ന്ത്രി

12:47 PM Mar 01, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ള്‍​ക്ക് അ​ധി​ക നി​കു​തി ഇ​ടാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍​നി​ന്ന് സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ പി​ന്നോ​ട്ട്. അ​ധി​ക നി​കു​തി ഇ​പ്പോ​ള്‍ ന​ട​പ്പാ​ക്കാ​നു​ദ്ദേശിക്കു​ന്നി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് നി​കു​തി പ​രി​ഷ്‌​കാ​രം വ​രു​മ്പോ​ള്‍ കൂ​ടു​ത​ല്‍ ധ​നാ​ഗ​മ മാ​ര്‍​ഗ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കേ​ണ്ടി വ​രും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ല്‍​കി​യ നി​ര്‍​ദേ​ശം മാ​ത്ര​മാ​ണി​ത്.

ഇ​ത് പ​രി​ശോ​ധി​ക്കേ​ണ്ട​ത് ത​ദ്ദേ​ശ​വ​കു​പ്പാ​ണ്. ബ​ജ​റ്റി​ല്‍ വ​ന്ന പ​ല നി​കു​തി നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ ഒ​ന്ന് മാ​ത്ര​മാ​ണി​ത്. ഇ​തി​ന്‍റെ പേ​രി​ല്‍ ഉ​ട​ന്‍ ആ​ര്‍​ക്കും നി​കു​തി അ​ട​യ്‌​ക്കേ​ണ്ടി വ​രി​ല്ലെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ പ്ര​വാ​സി​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ വി​ഷ​യ​ത്തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.