കൊച്ചി: നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് രണ്ട് സ്ത്രീകളെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തുരുത്തിപ്പുറം സ്വദേശി സരോജിനി(92) മകന്റെ ഭാര്യ അംബിക(55) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സരോജിനിയുടെ മൃതദേഹം കിടപ്പുമുറിയിലും അംബികയുടെ മൃതദേഹം അടുക്കളയിലുമാണ് കണ്ടെത്തിയത്. വടക്കേകര പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.
എറണാകുളത്ത് രണ്ട് സ്ത്രീകൾ വീടിനകത്ത് മരിച്ച നിലയിൽ
12:10 PM Feb 28, 2023 | Deepika.com