ട്രെയിനിൽ നിന്ന് കാൽ തെറ്റി ട്രാക്കിൽ വീണു; രക്ഷകരായി റെയിൽവേ പോലീസ്

11:36 AM Feb 28, 2023 | Deepika.com
പാലക്കാട്: ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ കാൽ തെറ്റി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീണയാളെ രക്ഷപ്പെടുത്തി. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

ട്രെയിൻ സ്റ്റേഷനിൽ നിർത്താറായപ്പോഴാണ് യാത്രക്കാരൻ കാൽ തെറ്റി ട്രാക്കിലേക്ക് വീണത്. ഉടൻതന്നെ റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു.