കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

10:34 AM Feb 28, 2023 | Deepika.com
കോഴിക്കോട്: കിണറ്റിൽ അജ്ഞാത മൃതദേഹം. കോഴിക്കോട് നരിക്കുനിയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം പുരുഷന്‍റേതാണ്.

ദുർഗന്ധത്തെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് ഉദ്യോഗസ്ഥരും പോലിസും സ്ഥലത്തെത്തിയിട്ടുണ്ട്.