അ​വി​ശ്വ​സ​നീ​യ തി​രി​ച്ചു​വ​ര​വ്; കി​വീ​സി​ന് ഒ​രു റ​ൺ ജ‌​യം

12:09 PM Feb 28, 2023 | Deepika.com
വെ​ല്ലിം​ഗ്ട​ണ്‍: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ന് അ​വി​ശ്വ​സ​നീ​യ ജ​യം. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ സൗ​ന്ദ​ര്യ​വും നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ ഒ​രു റ​ൺ​സി​നാ​ണ് ന്യൂ​സി​ല​ൻ​ഡ് കീ​ഴ​ട​ക്കി​യ​ത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ 209ന് ​പു​റ​ത്താ​യി ഫോ​ളോ-​ഓ​ൺ വ​ഴ​ങ്ങി​യ ശേ​ഷ​മാ​യി​രു​ന്നു കി​വീ​സി​ന്‍റെ തി​രി​ച്ചു​വ​ര​വ്.

സ്‌​കോ​ര്‍: ഇം​ഗ്ല​ണ്ട് 435 & 256, ന്യൂ​സി​ല​ന്‍​ഡ് 209 & 483.

ഒ​ൻ​പ​ത് വി​ക്ക​റ്റ് ശേ​ഷി​ക്കേ 210 റ​ൺ​സാ​യി​രു​ന്നു ഇം​ഗ്ല​ണ്ടി​ന് അ​വ​സാ​ന​ദി​നം ജ​യി​ക്കാ​ന്‍ വേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഒ​ന്നി​ന് 48 എ​ന്ന നി​ല​യി​ൽ ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ഇം​ഗ്ല​ണ്ടി​ന് തു​ട​ക്ക​ത്തി​ലെ പി​ഴ​ച്ചു.

ബെ​ൻ ഡ​ക്ക​റ്റി​നെ​യും ഒ​ലി റോ​ബി​ൻ​സ​ണി​നെ​യും തു​ട​ക്ക​ത്തി​ലെ ന​ഷ്‌​ട​മാ‌​യ ഇം​ഗ്ല​ണ്ടി​നെ 95 റ​ണ്‍​സ് നേ​ടി​യ ജോ ​റൂ​ട്ട് മു​ന്നോ​ട്ട് ന​യി​ച്ചു. എ​ന്നാ​ൽ മ​റു​വ​ശ​ത്ത് വി​ക്ക​റ്റു​ക​ൾ ന​ഷ്‌​ട​മാ​യ​ത് തി​രി​ച്ച​ടി​യാ​യി. ജ​യ​ത്തി​ന് ഒ​രു റ​ൺ അ​ക​ലെ അ​വ​സാ​ന വി​ക്ക​റ്റും വീ​ഴ്ത്തി കി​വീ​സ് ഒ​രു റ​ണ്ണി​ന്‍റെ അ​വി​ശ്വ​സ​നീ​യ​ വി​ജ​യ​മാ​ഘോ​ഷി​ച്ചു

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി നേ​ടി​യ കി​വീ​സ് സൂ​പ്പ​ർ​താ​രം കെ​യ്​ൻ വി​ല്യം​സ​ൺ ആ​ണ് ക​ളി​യി​ലെ താ​രം.