തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥികളുടെ കണ്സഷന് വെട്ടിചുരുക്കിയതിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. കണ്സഷന് പ്രായപരിധി നിശ്ചയിച്ചത് ശരിയായ നടപടിയെന്ന് മന്ത്രി പറഞ്ഞു. പിജി വരെ പഠിക്കുന്ന വിദ്യാര്‍ഥികളെ ഈ തീരുമാനം ബാധിക്കില്ല.
അര്‍ഹതയുള്ളവര്‍ക്ക് കണ്സഷന് നഷ്ടപ്പെടില്ല. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസി വിദ്യാര്‍ഥികള്‍ക്ക് നല്കി വരുന്ന കണ്സഷന് സര്‍ക്കാര്‍, എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അണ് എയ്ഡസ് സ്കൂളിലെ ബിപിഎല്‍ പരിധിയിലുള്ള വിദ്യാര്‍ഥികള്‍ക്കും മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം. വിദ്യാര്‍ഥി കണ്സഷന് പ്രായപരിധി 25 വയസായി നിജപ്പെടുത്താനും കെഎസ്ആര്‍ടിസി തീരുമാനിച്ചിരുന്നു.
എന്നാല്‍ ഇതിനെതിരെ കെഎസ്യുവും എസ്എഫ്ഐയും അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.
കണ്സഷന് പ്രായപരിധി നിശ്ചയിച്ചത് ശരിയായ നടപടി; ഗതാഗതമന്ത്രി
12:10 PM Feb 28, 2023 | Deepika.com