കെ​എ​സ്ആ​ര്‍​ടി​സി വി​ദ്യാ​ര്‍​ഥി ക​ണ്‍​സ​ഷ​ന്‍ ചു​രു​ക്കാ​നു​ള്ള തീ​രു​മാ​നം; കെ​എ​സ്‌​യു പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

12:13 PM Feb 28, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ക​ണ്‍​സ​ഷ​ന്‍ വെ​ട്ടി​ചു​രു​ക്കാ​നു​ള്ള കെ​എ​സ്ആ​ര്‍​ടി​സി തീ​രു​മാ​ന​ത്തി​നെ​തി​രെ കെ​എ​സ്‌​യു പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. 25 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്ക് ഇ​ള​വി​ല്ല എ​ന്ന തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് കെ​എ​സ്‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ അ​ലോ​ഷ്യ​സ് സേ​വ്യ​ര്‍ പ​റ​ഞ്ഞു.

വി​ദ്യാ​ര്‍​ഥി​ക​ളെ സാ​മ്പ​ത്തി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​രം തി​രി​ക്കു​ന്ന​ത് ശ​രി​യ​ല്ല. ക​ണ്‍​സ​ഷ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ഔ​ദാ​ര്യ​മ​ല്ലെ​ന്നും തീ​രു​മാ​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്നും അ​ലോ​ഷ്യ​സ് പ്ര​തി​ക​രി​ച്ചു.

കെ​എ​സ്ആ​ര്‍​ടി​സി​ വിദ്യാർഥികൾക്ക് നൽകി വരുന്ന കൺസഷൻ സർക്കാർ-എയ്ഡഡ് സ്കൂൾ വിദ്യാർഥികൾക്കും അൺ എയ്ഡസ് സ്കൂളിലെ ബിപിഎൽ പരിധിയിലുള്ള വിദ്യാർഥികൾക്കും മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം.

വി​ദ്യാ​ര്‍​ഥി ക​ണ്‍​സ​ഷ​ന്‍ പ്രാ​യ​പ​രി​ധി 25 വ​യ​സാ​യി നിജപ്പെ​ടു​ത്താ​നും കെ​എ​സ്ആ​ര്‍​ടി​സി തീ​രു​മാ​നി​ച്ചി​രു​ന്നു.