തല​സ്ഥാ​ന​ത്ത് ഇ​ന്നു ക​ട​യ​ട​പ്പ് സ​മ​രം

09:14 AM Feb 28, 2023 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വ്യാ​​​പാ​​​ര​​​ദ്രോ​​​ഹ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് വ്യാ​​​പാ​​​രി-വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​നസ​​​മി​​​തി സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ഇ​​​ന്ന് തലസ്ഥാനത്ത് ക​​​ട​​​ക​​​ൾ അ​​​ട​​​ച്ച് സ​​​മ​​​രം ന​​​ട​​​ത്തും. പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ​​​ടി​​​ക്ക​​​ലേ​​​ക്ക് മാ​​​ർ​​​ച്ചും തു​​​ട​​​ർ​​​ന്ന് ധ​​​ർ​​​ണ​​​യും ന​​​ട​​​ത്തും.

വ​​​ർ​​​ധി​​​പ്പി​​​ച്ച പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ നിരക്കുക​​​ൾ കു​​​റ​​​വു ചെ​​​യ്യു​​​ക, വ്യാ​​​പാ​​​രി​​​ക​​​ൾ എ​​​ടു​​​ക്കേ​​​ണ്ട ഹെ​​​ൽ​​​ത്ത് കാ​​​ർ​​​ഡി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ക, വെ​​​ള്ള​​​ക്ക​​​ര​​​വും വൈ​​​ദ്യു​​​തി ചാ​​​ർ​​​ജും കു​​​റ​​​യ്ക്കു​​​ക, ക്ഷേ​​​മ​​​നി​​​ധി പെ​​​ൻ​​​ഷ​​​ൻ 1,600 രൂ​​​പ​​​യി​​​ൽ നി​​​ന്ന് 1,300 രൂ​​​പ​​​യാ​​​യി കു​​​റ​​​വ് ചെ​​​യ്ത സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി പി​​​ൻ​​​വ​​​ലി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് സ​​​മ​​​രം.