വെ​സ്റ്റ് ബാ​ങ്ക് അ​ശാ​ന്തം; വെ​ടി​വ​യ്പി​ൽ ഇ​സ്രേ​ലി-​അ​മേ​രി​ക്ക​ൻ കൊ​ല്ല​പ്പെ​ട്ടു

06:55 AM Feb 28, 2023 | Deepika.com
ജ​റു​സ​ലേം: സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ വെ​സ്റ്റ് ബാ​ങ്കി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഇ​സ്രേ​ലി വം​ശ​ജ​നാ​യ അ​മേ​രി​ക്ക​ൻ പൗ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ജെ​റി​ക്കോ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ഹൈ​വേ​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ കൊ​ല്ല​പ്പെ​ട്ട​ത്. യു​എ​സ് അം​ബാ​സ​ഡ​ർ ടോം ​നൈ​ഡ്സ് വി​വ​രം സ്ഥി​രീ​ക​രി​ച്ചു.

പ​ല​സ്തീ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ഞാ​യ​റാ​ഴ്ച ര​ണ്ട് ഇ​സ്രേ​ലി​ക​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​സ്രേ​ലി​ക​ൾ കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ ഒ​രു പ​ല​സ്തീ​ൻ​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. നി​ര​വ​ധി കാ​റു​ക​ളും വീ​ടു​ക​ളും പ്ര​തി​ഷേ​ധ​ക്കാ​ർ അ​ഗ്നി​ക്കി​ര​യാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം നാ​ബ്‌​ളൂ​സി​ൽ ഇ​സ്രേ​ലി സൈ​ന്യം ന​ട​ത്തി​യ റെ​യ്ഡി​ൽ 11 പ​ല​സ്തീ​ൻ​കാ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു തി​രി​ച്ച​ടി​യാ​യാ​ണ് ഇ​സ്രേ​ലി​ക​ളെ ആ​ക്ര​മി​ച്ച​തെ​ന്ന് ഹ​മാ​സ് പ​റ​യു​ന്നു.