ഗു​ജ​റാ​ത്തി​ൽ പു​ള്ളി​പ്പു​ലി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി

06:31 AM Feb 28, 2023 | Deepika.com
ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ൽ പു​ള്ളി​പ്പു​ലി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. ക​ർ​ജ​ൻ മേ​ഖ​ല​യി​ലെ പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് പു​ലി​യെ ക​ണ്ടെ​ത്തി​യ​ത്.

കൃ​ഷി​യി​ട​ത്തി​ന്‍റെ ഇ​രു​മ്പ് വേ​ലി​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു പു​ലി. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​ലി​ക്ക് ജീ​വ​നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് പു​ലി​യു​ടെ ജ​ഡം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി സ്ഥ​ല​ത്ത് നി​ന്ന് നീ​ക്കം ചെ​യ്തു.