നാ​റ്റോ പ്ര​വേ​ശ​നം: തു​ർ​ക്കി​യു​മാ​യി ച​ർ​ച്ച​യ്ക്കൊ​രു​ങ്ങി സ്വീ​ഡ​നും ഫി​ൻ​ല​ൻ​ഡും

05:53 AM Feb 28, 2023 | Deepika.com
അ​ങ്കാ​റ: നാ​റ്റോ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​ഡ​നും ഫി​ൻ​ല​ൻ​ഡു​മാ​യു​ള്ള ച​ർ​ച്ച മാ​ർ​ച്ച് ഒ​മ്പ​തി​ന് ന​ട​ക്കു​മെ​ന്ന് തു​ർ​ക്കി വി​ദേ​ശ​കാ​ര്യ മ​ന്ത്രി മെ​വ്‌​ല​ട്ട് കാ​വു​സോ​ഗ്ലു അ​റി​യി​ച്ചു. ബെ​ൽ​ജി​യം ത​ല​സ്ഥാ​ന​മാ​യ ബ്ര​സ​ൽ​സി​ലാ​കും കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

നാ​റ്റോ അം​ഗ​ത്വ​ത്തി​ന് ശ്ര​മി​ക്കു​ക​യാ​ണ് സ്വീ​ഡ​നും ഫി​ൻ​ല​ൻ​ഡും. നി​ല​വി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യി​ല്ലാ​തെ ഇ​ത് സാ​ധ്യ​മാ​കി​ല്ല. ഫി​ൻ​ല​ൻ​ഡി​നെ നാ​റ്റോ​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് തു​ർ​ക്കി​ക്ക് എ​തി​ർ​പ്പി​ല്ല.

എ​ന്നാ​ൽ സ്വീ​ഡ​ന്‍റെ കാ​ര്യ​ത്തി​ൽ തു​ർ​ക്കി ശ​ക്ത​മാ​യ എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നു. സ്വീ​ഡ​ൻ കു​ർ​ദ് വി​മ​ത​ർ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്നു​വെ​ന്നാ​ണ് തു​ർ​ക്കി​യു​ടെ ആ​രോ​പ​ണം.