കൊച്ചി: പ്രൈം വോളിബോള്‍ ലീഗ് ആവേശകരമായ അന്ത്യത്തിലേക്ക്. അഹമ്മാബാദ് ഡിഫന്ഡേഴ്സിനു പിന്നാലെ കോല്‍ക്കത്ത തണ്ടര്‍ ബോള്‍ട്ടും സെമി ഉറപ്പിച്ചു. ഇതോടെ അവശേഷിക്കുന്ന രണ്ടു ബെർത്തുകൾക്കായി പോരാട്ടം കടുക്കുകയാണ്.
ചെന്നൈ ബ്ലിറ്റ്സിനെ തകർത്താണ് കോൽക്കത്ത സെമിയിൽ സ്ഥാനം നേടിയത്. കാലിക്കറ്റ് ഹീറോസ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, ബംഗളൂരു ടോർപെഡോസ് എന്നീ ടീമുകളാണ് ഇനി സെമി പ്രതീക്ഷയുമായി രംഗത്തുള്ളത്.
ചെന്നൈ ബ്ലിറ്റ്സും കൊച്ചി ബ്ലൂ സ്പൈക്കേഴ്സും മുംബൈ മിറ്റിയോഴ്സും സെമി കാണാതെ പുറത്തായിരുന്നു.
പിവിഎൽ 2023: സെമി ബെർത്തിൽ കണ്ണുനട്ട് കാലിക്കറ്റും ഹൈദരാബാദും ബംഗളൂരുവും
04:36 AM Feb 28, 2023 | Deepika.com