കൊച്ചി: നടിക്ക് നേരേ ഉണ്ടായത് ക്രൂരമായ ആക്രമണമെന്ന് ഹൈക്കോടതി. പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ മൊഴിപ്പകര്‍പ്പ് പരിശോധിച്ചതിന് ശേഷമായിരുന്നു പരാമര്‍ശം. നടിയുടെ മൊഴി പ്രഥമദൃഷ്ട്യാ ആക്രമണം തെളിയിക്കുന്നതാണെന്നും കോടതി പറഞ്ഞു.
കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോകുന്ന പശ്ചാത്തലത്തില്‍ തനിക്ക് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ടാണ് പള്‍സര്‍ സുനി ഹൈക്കോടതിയെ സമീപിച്ചത്.
ഇക്കാര്യത്തില്‍ അതിജീവിതയുടെ മൊഴി ഹാജരാക്കാന്‍ നേരത്തെ ഹൈക്കോടതി വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് സീല്ഡ്കവറില് ഹാജരാക്കിയ മൊഴിപ്പകര്‍പ്പ് കോടതി പരിശോധിച്ചു.
അതേസമയം പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി വിധി പറയാന്‍ മാറ്റി.
നടിക്ക് നേരേ ഉണ്ടായത് ക്രൂരമായ ആക്രമണം: ഹൈക്കോടതി
01:19 PM Feb 27, 2023 | Deepika.com