"സി​സോ​ദി​യ​യു​ടെ അ​റ​സ്റ്റ് രാ​ഷ്ട്രീ​യപ്രേ​രി​തം'; പ്ര​തി​ഷേ​ധി​ക്കാ​ൻ ആ​പ്പ്

11:22 PM Feb 26, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ൽ ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​തി​രെ ആം ​ആ​ദ്മി പാ​ർ​ട്ടി. അ​റ​സ്റ്റ് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നും ബി​ജെ​പി​യു​ടെ പ​ക​പോ​ക്ക​ലാ​ണ് ഇ​തെ​ന്നും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ആ​രോ​പി​ച്ചു.

ബി​ജെ​പി​യു​ടെ വൃ​ത്തി​കെ​ട്ട രാ​ഷ്ട്രീ​യ​മാണ് സി​സോ​ദി​യു​ടെ അ​റ​സ്റ്റിന് പിന്നിലെന്ന് കേ​ജ​രി​വാ​ൾ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. സി​സോ​ദി​യ നി​ര​പ​രാ​ധി​യാ​ണെ​ന്നും ഇ​വി​ടെ എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ പ്ര​തി​ക​രി​ക്കു​മെ​ന്നും പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​മെ​ന്നും കേ​ജ​രി​വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, അ​റ​സ്റ്റി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് ആം ​ആ​ദ്മി പാ​ർ​ട്ടി. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ബി​ജെ​പി കാ​ര്യാ​ല​യ​ങ്ങ​ൾ​ക്ക് മു​മ്പി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പാ​ർ​ട്ടി അ​റി​യി​ച്ചു.