സ്റ്റാ​ലി​ന്‍റെ സ​പ്ത​തി ആ​ഘോ​ഷ​മാ​ക്കാ​ൻ ഡി​എം​കെ; വ​രു​ന്ന​ത് സ​മ്മാ​ന​പ്പെ​രു​മ​ഴ

06:05 PM Feb 26, 2023 | Deepika.com
ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ 70-ാം പി​റ​ന്നാ​ൾ വ​ൻ ആ​ഘോ​ഷ​മാ​ക്കാ​ൻ ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​കം(​ഡി​എം​കെ). മാ​ർ​ച്ച് ഒ​ന്നി​ന് ന​ട​ക്കു​ന്ന സം​സ്ഥാ​ന​വ്യാ​പ​ക ആ​ഘോ​ഷ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും പാ​ർ​ട്ടി വി​ത​ര​ണം ചെ​യ്യും.

ത​ലൈ​വ​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്ക് സ്വ​ർ​ണ മോ​തി​രം ന​ൽ​കാ​നാ​ണ് പാ​ർ​ട്ടി തീ​രു​മാ​നം. ഇ​തോ​ടൊ​പ്പം ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ, പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം, അ​ന്ന​ദാ​നം, വൈ​ദ്യ​പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ൾ എ​ന്നി​വ​യും ന​ട​ത്തും. ക്രി​ക്ക​റ്റ്, ക​ബ​ഡി, മാ​ര​ത്ത​ൺ, ഡി​ബേ​റ്റ് മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും.

ജ​ന്മ​ദി​ന​ത്തി​ൽ ദ​ക്ഷി​ണ ചെ​ന്നൈ​യി​ൽ ന​ട​ത്തു​ന്ന സം​സ്ഥാ​ന​ത​ല ആ​ഘോ​ഷം പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​ക്കാ​നാ​ണ് പാ​ർ​ട്ടി നീ​ക്കം. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജൂ​ൻ ഖാ​ർ​ഗെ, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി ത​ല​വ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ്, നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് നേ​താ​വ് ഫ​റൂ​ഖ് അ​ബ്ദു​ള്ള, ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി തേ​ജ്വ​സി യാ​ദ​വ് എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.