"ത​പ​സ്യ' തു​ട​രും; കി​ഴ​ക്ക് - പ​ടി​ഞ്ഞാ​റ് യാ​ത്ര ന​ട​ത്താ​ൻ കോ​ൺ​ഗ്ര​സ്

05:31 PM Feb 26, 2023 | Deepika.com
റാ​യ്പൂ​ർ: ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ "ത​പ​സ്യ' തു​ട​രാ​നാ​യി രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്ന് പ​ടി​ഞ്ഞാ​റേ​ക്ക് യാ​ത്ര ന​ട​ത്താ​ൻ കോ​ൺ​ഗ്ര​സ്. ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ല്ലെ​ങ്കി​ലും ഇ​ത്ത​ര​മൊ​രു യാ​ത്ര ന​ട​ത്താ​ൻ ത​ന്നെ​യാ​ണ് നീ​ക്ക​മെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് ജ​യ്റാം ര​മേ​ഷ് അ​റി​യി​ച്ചു.

അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ പാ​സി​ഘ​ട്ടി​ൽ നി​ന്ന് ആ​രം​ഭി​ച്ച് ഗു​ജ​റാ​ത്തി​ലെ പോ​ർ​ബ​ന്ദ​റി​ൽ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​കും യാ​ത്ര ക്ര​മീ​ക​രി​ക്കു​ക. ജോ​ഡോ യാ​ത്ര​യി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി അ​തി​വേ​ഗം പ​ര്യ​ട​നം നടത്തുന്ന രീ​തി​യി​ലാ​കും പു​തി​യ യാ​ത്ര.

വ​ന​ങ്ങ​ളും പു​ഴ​ക​ളും നി​റ​ഞ്ഞ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ പൂ​ർ​ണ​മാ​യും പ​ദ​യാ​ത്ര ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ര​മേ​ഷ് അ​റി​യി​ച്ചു. ജൂ​ൺ - ന​വം​ബ​ർ മാ​സ​ങ്ങ​ൾ​ക്കി​ടി​യി​ലാ​യി​രി​ക്കും യാ​ത്ര​യെ​ന്നും ക​ർ​ണാ​ട​ക അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പാ​യി ഇ​ത് പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.