പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഒറ്റക്കെട്ടായി പോരാടണം; ആ​വ​ശ്യ​വു​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി

04:36 PM Feb 26, 2023 | Deepika.com
റാ​യ്പു​ർ: ബി​ജെ​പി​ക്കെ​തി​രേ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഒറ്റക്കെട്ടായി പോരാടണമെന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി. റാ​യ്പു​രി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്രി​യ​ങ്ക​യു​ടെ പ​രാ​മ​ർ​ശം.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പാ​യി ഇ​ത് സം​ഭ​വി​ക്കു​മെ​ന്നാ​ണ് ത​ന്‍റെ പ്ര​തീ​ക്ഷ​യെ​ന്നും എ​ല്ലാ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും അ​വ​രു​ടെ പ്ര​ത്യ‍​യ​ശാ​സ്ത്ര​ത്തി​ൽ നി​ന്ന് ബി​ജെ​പി​ക്കെ​തി​രേ ഒ​ന്നി​ക്ക​ണ​മെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

ബി​ജെ​പി​യെ താ​ഴെ​യി​റ​ക്കാ​ന്‍ സ​ന്ന​ദ്ധ​രാ​യി​ട്ടു​ള്ള ഏ​ത് പാ​ര്‍​ട്ടി​ക​ളു​മാ​യും സ​ഖ്യ​മു​ണ്ടാ​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യും പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചി​രു​ന്നു.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാ​ത്രം മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ടു​ള്ള സ​ഖ്യ​മ​ല്ല കോ​ണ്‍​ഗ്ര​സ് ഉ​ദ്യേ​ശി​ക്കു​ന്ന​തെ​ന്നും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും സ​ഖ്യ​ത്തി​ന് ത​യാ​റാ​ണെ​ന്നുമാണ് അ​ദ്ദേ​ഹം സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞ​ത്.