ക്ഷേത്ര ഉത്സവത്തിനിടെ കതിന പൊട്ടി; നാലു പേർക്ക് പരിക്ക്

03:52 PM Feb 26, 2023 | Deepika.com
തൃശൂർ: വരവൂരിൽ കതിന പൊട്ടി നാല് പേർക്ക് പരിക്കേറ്റു. ശ്യാംജിത്ത്, ശ്യാംലാൽ, രാജേഷ്, ശബരി എന്നിവർക്കാണ് പരിക്കേറ്റത്. പാലക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം.

പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേർക്ക് അമ്പത് ശതമാനത്തിലേറെ പൊളളലേറ്റിട്ടുണ്ടെന്നാണ് വിവരം.