സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ നാ​ലാം ശ​നി​യാ​ഴ്ച അ​വ​ധി; ശി​പാ​ർ​ശ മു​ഖ്യ​മ​ന്ത്രി ത​ള്ളി

04:46 PM Feb 26, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് നാ​ലാം ശ​നി​യാ​ഴ്ച അ​വ​ധി ന​ൽ​ക​ണ​മെ​ന്ന ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ മു​ഖ്യ​മ​ന്ത്രി ത​ള്ളി.

സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ ക​ടു​ത്ത എ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​ന​ത്തി​ൽ നി​ന്നും സ​ർ​ക്കാ​ർ പി​ന്നാ​ക്കം പോ​യ​ത്. പ്ര​വൃ​ത്തി സ​മ​യം 15 മി​നി​റ്റ് ദി​വ​സ​വും വ​ർ​ധി​പ്പി​ച്ച് നാ​ലാം ശ​നി​യാ​ഴ്ച അ​വ​ധി എ​ന്ന​താ​യി​രു​ന്നു ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ന്‍റെ നി​ർ​ദ്ദേ​ശം.

വി​ഷ​യ​ത്തി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി.​ജോ​യി സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ജോ​ലി സ​മ​യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​യും കാ​ഷ്വ​ൽ ലീ​വ് 20 എ​ണ്ണ​ത്തി​ൽ നി​ന്നും 18 ആ​യി കു​റ​യ്ക്കു​ന്ന​തി​നെ​യും ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ ശ​ക്ത​മാ​യി എ​തി​ർ​ത്തു. ഇ​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ നി​ന്നും പി​ന്മാ​റി​യ​ത്.