കൊച്ചി: എറണാകുളം നെട്ടൂരിൽ ഇറച്ചി കടയിൽ നിന്ന് പഴകിയ മാംസം പിടികൂടി. കോർപ്പറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ എട്ട് കിലോ ബീഫാണ് പിടികൂടിയത്.
കടയിൽനിന്ന് മാംസം വാങ്ങിയ ആൾ നൽകിയ പരാതിയെ തുടർന്നാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. കട അധികൃതർ പൂട്ടിച്ചു.
കൊച്ചിയിൽ പഴകിയ മാംസം പിടികൂടി
03:39 PM Feb 26, 2023 | Deepika.com