എൽദോസ് കുന്നപ്പിള്ളി പ്ലീനറി സമ്മേളനത്തിൽ; ജാമ്യവ്യവസ്ഥ ലംഘനമെന്ന് പരാതി

04:46 PM Feb 26, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സ് പ്ര​തി​യാ​യ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി കേ​സി​ലെ പ​രാ​തി​ക്കാ​രി. കോ​ൺ​ഗ്ര​സ് പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ൽ എ​ൽ​ദോ​സ് പ​ങ്കെ​ടു​ത്ത​ത് ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ചാ​ണെ​ന്നും ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി വ്യ​ക്ത​മാ​ക്കി.

അ​നു​മ​തി​യി​ല്ലാ​തെ സം​സ്ഥാ​നം വി​ട​രു​തെ​ന്ന് ജാ​മ്യവ്യ​വ​സ്ഥ​യി​ൽ കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് എ​ൽ​ദോ​സി​ന് കേ​സി​ൽ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ കേ​ര​ളം വി​ട്ടു​പോ​ക​രു​ത്, സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​ത് തു​ട​ങ്ങി​യ ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​യി​രു​ന്നു ജാ​മ്യം.

എം​എ​ൽ​എ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്ന് ആ​രോ​പി​ച്ച് സെപ്റ്റംബർ 28നാണ് തി​രു​വ​ന​ന്ത​പു​രം പേ​ട്ട സ്വ​ദേ​ശി​യാ​യ യു​വ​തി പോലീസിൽ പ​രാ​തി ന​ൽ​കി​യ​ത്.