മോ​ദി​യും അ​ദാ​നി​യും ഒ​ന്നാ​ണ്; പ്ര​ധാ​ന​മ​ന്ത്രി​യെ ക​ട​ന്നാ​ക്ര​മി​ച്ച് രാ​ഹു​ൽ

02:56 PM Feb 26, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. വി​വാ​ദ വ്യ​വ​സാ​യി ഗൗ​തം അ​ദാ​നി​യെ അ​തി​സ​മ്പ​ന്ന​നാ​ക്കി​യ​ത് മോ​ദി സ​ർ​ക്കാ​രാ​ണെ​ന്നാ​ണ് റാ​യ്പു​രി​ൽ പ്ലി​ന​റി സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്ക​വെ രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.

ഗൗ​തം അ​ദാ​നി​യും ന​രേ​ന്ദ്ര മോ​ദി​യും ഒ​ന്നാ​ണെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്. വി​വാ​ദ നാ​യ​ക​നെ സം​ര​ക്ഷി​ക്കു​ന്ന​തെ​ന്തി​നാ​ണെ​ന്ന ത​ന്‍റെ ചോ​ദ്യ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ഇ​തു​വ​രെ ഉ​ത്ത​രം ന​ൽ​കി​യി​ട്ടി​ല്ല. പ്ര​ധാ​ന​മ​ന്ത്രി​യും, മ​ന്ത്രി​മാ​രും, സ​ർ​ക്കാ​രും അ​ദാ​നി​യു​ടെ ര​ക്ഷ​ക​രാ​യി​രി​ക്കു​ക​യാ​ണ്.

വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന​വ​രെ രാ​ജ്യ​ദ്രോ​ഹി​ക​ളാ​ക്കു​ന്നു. പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ പോ​ലും അ​ദാ​നി​യു​ടെ ഷെ​ൽ ക​മ്പ​നി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സ​ത്യം പു​റ​ത്ത് വ​രു​ന്ന​ത് വ​രെ പോ​രാ​ട്ടം തു​ട​രും. ഈ​സ്റ്റ് ഇ​ന്ത്യ ക​മ്പ​നി​യെ നേ​രി​ട്ട​ത് പോ​ലെ കോ​ൺ​ഗ്ര​സ്‌ അ​ദാ​നി​യെ നേ​രി​ടും. അ​ത് ഒ​രു ത​പ​സ്യ​യാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.