കോട്ടയത്ത് മെത്ത നിർമാണ കമ്പനിയിൽ വൻ തീപിടിത്തം

02:41 PM Feb 26, 2023 | Deepika.com
കോട്ടയം: പാലാ വയലായിൽ മെത്ത നിർമാണ കമ്പനിയിൽ വൻ തീപിടിത്തം. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. അഗ്നിശമനസേനയുടെ വിവിധ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.