ബ​സ് ഉ​പ​യോ​ഗി​ച്ച​ത് വാ​ട​ക ന​ൽ​കി; പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ പ​രി​ശോ​ധി​ക്കു​മെ​ന്നും എം.​വി.ഗോ​വി​ന്ദ​ൻ

01:31 PM Feb 26, 2023 | Deepika.com
മ​ല​പ്പു​റം: ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​യ്ക്ക് ആ​ളെ​യെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ സ്കൂ​ൾ ബ​സ് ഉ​പ​യോ​ഗി​ച്ച സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. വാ​ട​ക ന​ൽ​കി​യാ​ണ് ബ​സ് ഉ​പ​യോ​ഗി​ച്ച​തെ​ന്നും പെ​ര്‍​മി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ അ​ത് പ​രി​ശോ​ധി​ക്കു​മെ​ന്നും ഗോ​വി​ന്ദ​ൻ അ​റി​യി​ച്ചു.

ജാ​ഥ​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ച​ത് സ​ർ​ക്കാ​ർ ബ​സ് അ​ല്ലെ​ന്നും സ്വ​കാ​ര്യ വ്യ​ക്തി സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​ന് വാ​ട​ക​യ്ക്ക് കൊ​ടു​ത്ത ബ​സാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പേ​രാ​മ്പ്ര മു​തു​കാ​ട് സ​ർ​ക്കാ​ർ സ്കൂ​ളി​ലെ ബ​സാ​ണ് ജാ​ഥ​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ച​ത്. സം​ഭ​വ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ഡി​ഡി​ഇ​ക്ക് പ​രാ​തി ന​ൽ​കിയിട്ടുണ്ട്.