കാ​യി​ക മേ​ള​യ്ക്കി​ടെ മ​ത്സ​രാ​ർ​ഥി കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു

01:24 PM Feb 26, 2023 | Deepika.com
കൊ​ച്ചി: എ​ക്സൈ​സ് കാ​യി​ക മേ​ള​യ്ക്കി​ടെ മ​ത്സ​രാ​ർ​ഥി കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. പാ​ല​ക്കാ​ട് എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ ആ​ർ.​വേ​ണു​കു​മാ​ർ (53) ആ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. 800 മീ​റ്റ​ർ ന​ട​ത്ത മ​ൽ​സ​ര​ത്തി​നു​ശേ​ഷം ഗ്രൗ​ണ്ടി​ൽ നി​ൽ​ക്കു​മ്പോ​ൾ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വേ​ണു​കു​മാ​റി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ത്തി​യി​രു​ന്ന കാ​യി​ക​മേ​ള നി​ർ​ത്തി​വ​ച്ചു.