ന്യുഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ചോദ്യം ചെയ്യലിന് സിബിഐക്ക് മുന്നില്‍ ഹാജരായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. എഎപി പ്രവര്‍ത്തകരുടെ അകമ്പടിയിലാണ് സിസോദിയ സിബിഐ ആസ്ഥാനത്ത് എത്തിയത്.
അന്വേഷണവുമായി സഹകരിക്കുമെന്നും ജയിലില്‍ പോകാൻ മടിയില്ലെന്നും സിസോദിയ വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ശേഷം സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
രാജ്ഘട്ടിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു സിസോദിയ സിബിഐ ആസ്ഥാനത്ത് എത്തിയത്.
സിബിഐ ഓഫീസില്‍ ഹാജരായി മനീഷ് സിസോദിയ; അറസ്റ്റിന് സാധ്യത
04:46 PM Feb 26, 2023 | Deepika.com