കൊച്ചി: കാർഷിക പഠനത്തിനായി കേരളത്തിൽ നിന്ന് ഇസ്രയേലിലെത്തി മുങ്ങിയ ബിജു കുര്യൻ തിങ്കളാഴ്ച കേരളത്തിൽ തിരിച്ചെത്തിയേക്കും. ഞായറാഴ്ച ഉച്ചയോടെ ടെൽ അവീവ് വിമാനത്താവളത്തിൽ നിന്ന് ബിജു കേരളത്തിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച പുലർച്ചയോടെ കൊച്ചിയിലെത്തുമെന്നും ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
ഇസ്രയേലിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനാണ് കർഷക സംഘത്തിൽനിന്നും മുങ്ങിയതെന്നാണ് ഇയാൾ ഇപ്പോൾ പറയുന്നത്. പഠന സംഘത്തിൽനിന്നും മുങ്ങിയ ബിജു ആദ്യം ജറുശലേം സന്ദർശിച്ചു. പിന്നീട് ബെത്ലഹേമിൽ ഒരു ദിവസം ചെലവഴിച്ച ശേഷം തിരികെ കേരള സംഘത്തോടൊപ്പം ചേരാനായിരുന്നു പദ്ധതി. എന്നാൽ ബിജുവിനെ കൂടാതെ സംഘം കേരളത്തിൽ വിമാനം ഇറങ്ങി. സംഭവം വിവാദമായതോടെ ബിജുവിനായി അന്വേഷണം ആരംഭിച്ചു.
ഇതോടെ ഇസ്രായേൽ വിടാൻ തീരുമാനിച്ച ബിജു യാത്രാ ക്രമീകരണങ്ങൾ ചെയ്തു. ബഹ്റൈൻ വഴി കേരളത്തിലേക്ക് എത്താനാണ് സാധ്യത. താൻ മൂലമുണ്ടായ നാണക്കേടിൽ സംസ്ഥാന കൃഷിമന്ത്രി പി.പ്രസാദ് ഉൾപ്പെടെയുള്ളവരോട് ബിജു മാപ്പ് പറഞ്ഞതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ഇസ്രയേലിലെത്തി മുങ്ങിയ ബിജു കുര്യൻ തിങ്കളാഴ്ച തിരിച്ചെത്തിയേക്കും
04:47 PM Feb 26, 2023 | Deepika.com