കൊല്ലം: കാപ്പ കേസ് പ്രതി നടുറോഡില്‍ കുത്തേറ്റ് മരിച്ചു. കുന്നിക്കോട് സ്വദേശി റിയാസാണ് കൊല്ലപ്പെട്ടത്. പ്രതി ഷിഹാബ് പോലീസില്‍ കീഴടങ്ങി. ശനിയാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ഇറച്ചിക്കട ലേലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
ഇറച്ചിക്കടയെ ചൊല്ലി ഇരുവരും തമ്മില്‍ പല തവണ തർക്കം ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. രാത്രി റിയാസ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ഷിഹാബ് ആക്രമിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ റിയാസിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പുലര്‍ച്ചയോടെ മരിച്ചു.
കാപ്പ കേസ് പ്രതിയെ നടുറോഡില്‍ കുത്തിക്കൊന്നു
11:23 AM Feb 26, 2023 | Deepika.com