കോ​ൺ​ഗ്ര​സ് തീ​ർ​ന്നു, സോ​ണി​യ നി​രാ​ശ​യി​ൽ: പ​രി​ഹ​സി​ച്ച് ബി​ജെ​പി

01:12 PM Feb 26, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: സോ​ണി​യ ഗാ​ന്ധി​ക്ക് തോ​ൽ​വി​ക​ളു​ടെ നി​രാ​ശ​യെ​ന്ന് പ​രി​ഹ​സി​ച്ച് ബി​ജെ​പി. റാ​യ്പൂ​രി​ലെ പ്ലിനറി സമ്മേളനത്തിൽ ആ​ത്മ​പ​രി​ശോ​ധ​ന​യ്ക്ക് കോ​ൺ​ഗ്ര​സ് ത​യാ​റാ​യി​ല്ല. സോ​ണി​യ​യു​ടെ പ്ര​സം​ഗം നി​രാ​ശാ​ജ​ന​ക​മാ​യി​രു​ന്നെ​ന്നും ബി​ജെ​പി നേ​താ​വ് ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ കോ​ൺ​ഗ്ര​സി​നെ ത​ള്ളി​ക്ക​ള​ഞ്ഞു. പി​ന്നെ എ​ന്തി​നാ​ണ് അ​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്. ആ​ത്മ​പ​രി​ശോ​ധ​ന​യ്ക്ക് കോ​ൺ​ഗ്ര​സ് ത​യാ​റ​ല്ല. പ​ക​രം മോ​ദി​യെ​യും സ്ഥാ​പ​ന​ങ്ങ​ളെയും അ​പ​മാ​നി​ക്കാ​നാ​ണ് അ​വ​ർ ശ്ര​മി​ക്കു​ന്ന​ത്.

സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വി​ക​സ​നം എ​ത്തി​ച്ച​ത് മോ​ദി സ​ർ​ക്കാ​രാ​ണ്. സ​ത്യ​സ​ന്ധ​മാ​യ ഭ​ര​ണം കാ​ര​ണ​മാ​ണ് ഇ​ത് സം​ഭ​വി​ച്ച​ത്. എ​ന്നാ​ൽ കോ​ൺ​ഗ്ര​സു​കാ​ർ കു​റ്റം​പ​റ​യാ​ൻ മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും മു​ൻ കേ​ന്ദ്ര​മ​ന്ത്രി കൂ​ടി​യാ​യ ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.