പോ​ലീ​സ് മ​ർ​ദി​ച്ചു; കൗ​മാ​ര​ക്കാ​ര​ൻ ജീ​വ​നൊ​ടു​ക്കി

05:41 AM Feb 26, 2023 | Deepika.com
ല​ക്നോ: മോ​ഷ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തി​ന് പി​ന്നാ​ലെ കൗ​മാ​ര​ക്കാ​ര​ന്‍ ജീ​വ​നൊ​ടു​ക്കി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗ്രേ​റ്റ​ര്‍ നോ​യി​ഡ​യി​ലാ​ണ് സം​ഭ​വം.

16കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​ലാ​ഹ്ബാ​ന്‍​സ് ഗ്രാ​മ​വാ​സി​യാ​യ കൗ​മാ​ര​ക്കാ​ര​നെ വീ​ട്ടി​ലാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്ത​യി​ത്.

ചോ​ദ്യം ചെ​യ്യ​ലി​നി​ടെ പോ​ലീ​സ് കു​ട്ടി​യെ മ​ര്‍​ദി​ച്ചി​രു​ന്നു​വെ​ന്നും ഇ​തി​ല്‍ മ​നം​നൊ​ന്താ​ണ് കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.