കു​ന്ദ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തിൽ എ​ൽ​ഡി​എ​ഫി​ന് നാ​ട​കീ​യ ജ​യം

05:34 PM Feb 25, 2023 | Deepika.com
കോഴിക്കോട്: കു​ന്ദ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അധ്യക്ഷ തെരഞ്ഞെ‌‌ടുപ്പിൽ എ​ൽ​ഡി​എ​ഫി​ന് നാ​ട​കീ​യ ജ​യം. സി​പി​എ​മ്മി​ലെ ടി.​പി.​മാ​ധ​വ​നെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അധ്യക്ഷനായി തെ​ര​ഞ്ഞെ​ടു​ത്തു. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് ജ​യം.

19 അം​ഗ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന് പ​ത്തും എ​ൽ​ഡി​എ​ഫി​ന് ഒൻപതും സീറ്റാണുള്ളത്. യു​ഡി​എ​ഫി​ന്‍റെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അധ്യക്ഷൻ ബാ​ബു നെ​ല്ലൂ​ളി മു​ന്ന​ണി ധാ​ര​ണ പ്ര​കാ​രം രാ​ജി​വ​ച്ച​തോ​ടെ‌​യാ​ണ് തെ​ര​ഞ്ഞെ‌​ടു​പ്പ് ന​ട​ന്ന​ത്. മു​സ്‌​ലിം ലീ​ഗ് പ്ര​തി​നി​ധി അ​രി​യി​ൽ അ​ല​വി​യെ അധ്യക്ഷ സ്ഥാ​നാ​ർ​ഥിയാ​യി യു​ഡി​എ​ഫ് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

തെ​ര​ഞ്ഞെ‌​ടു​പ്പി​ൽ ജ​യ​മു​റ​പ്പി​ച്ച് ഇറ​ങ്ങി‌​യ യു​ഡി​എ​ഫി​ന്‍റെ ഒ​രു അം​ഗ​ത്തി​ന്‍റെ വോ​ട്ട് അ​സാ​ധു​വാ​യി. ഇ​തോ‌​ടെ ഇ​രു​പ​ക്ഷ​ത്തി​നും തു​ല്യ​വോ​ട്ടാ​യി. തു​ട​ർ​ന്ന് നടന്ന ന​റു​ക്കെ​ടു​പ്പി​ൽ ഭാഗ്യം എ​ൽ​ഡി​എ​ഫി​നെ തുണയ്ക്കുകയായിരുന്നു.