അടിതെറ്റി അദാനി ഗ്രൂപ്പ്; തകർച്ച തുടങ്ങിയിട്ട് ഒരുമാസം

02:40 PM Feb 25, 2023 | Deepika.com
ന്യൂഡൽഹി: നികുതിവെട്ടിപ്പും കള്ളക്കന്പനികളും അടക്കം ഹിൻഡൻബർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിനു പിന്നാലെ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്‍റെ തകർച്ച തുടങ്ങിയിട്ട് ഇന്ന് ഒരുമാസമാകുന്നു. ഇതുവരെ അദാനി ഗ്രൂപ്പിന്‍റെ വിപണിമൂല്യത്തിലുണ്ടായ ഇടിവ് 12 ലക്ഷം കോടി രൂപയാണ്.

ഒരു മാസം കൊണ്ട് ലോക ധനികരുടെ പട്ടികയിൽ ആദ്യ മൂന്നിൽ നിന്ന് 27-ാം സ്ഥാനത്തേക്കാണ് അദാനി വീണത്. യുഎസ് സാമ്പത്തിക ഗവേഷണ സ്ഥാപനം ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ടിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന്‍റെ തകർച്ച തുടങ്ങിയത്.