പാലക്കാട്: ഉള്‍ക്കാട്ടിനുള്ളില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. മംഗലം ഡാം തളികക്കല്ല് ഊര് നിവാസിയായ സുജാതയുടെ കുഞ്ഞാണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരമാണ് സുജാത ഉള്ക്കാട്ടില്വച്ച് പ്രസവിച്ചത്. മാസം തികയുന്നതിന് മുമ്പ് ജനിച്ചതിനാല്‍ കുഞ്ഞിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 680 ഗ്രാം മാത്രമാണ് കുഞ്ഞിന് തൂക്കമുണ്ടായിരുന്നത്.
ഊരില്‍ വെള്ളമില്ലാത്തതിനാലാണ് ഉള്‍ക്കാട്ടിലേക്ക് പോയതെന്ന് യുവതിയുടെ ഭര്‍ത്താവ് കണ്ണന് പറഞ്ഞു.
പാലക്കാട് ഉള്‍ക്കാട്ടിനുള്ളില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു
03:22 PM Feb 25, 2023 | Deepika.com