ഡ​ൽ​ഹി കോ​ർ​പ്പ​റേ​ഷ​നി​ൽ കൈ​യാ​ങ്ക​ളി; സ്റ്റാ​ന്‍റ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി

09:44 PM Feb 24, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റാ​ന്‍റ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​ണ് റ​ദ്ദാ​ക്ക‍ി​യ​ത്. പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. 27 വ​രെ കൗ​ൺ​സി​ൽ യോ​ഗം പി​രി​ച്ചു​വി​ട്ടു. ഡ​ൽ​ഹി മേ​യ​ർ ഷെ​ല്ലി ഒ​ബ്രോ​യി ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സ്റ്റാ​ന്‍റ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ എ​എ​പി-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു​വോ​ട്ട് അ​സാ​ധു​വാ​യ​ത് സം​ബ​ന്ധി​ച്ചാ​യി​രു​ന്നു ത​ർ​ക്കം. വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു എ​എ​പി​യു​ടെ ആ​വ​ശ്യം. ഇ​തി​നു വ​ഴ​ങ്ങാ​തെ ബി​ജെ​പി​യും. കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ​ത്ത​ല്ലി.

സ്റ്റാ​ന്‍റ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ൻ​പ് ആം ​ആ​ദ്മി പാ​ർ​ട്ടി കൗ​ണ്‍​സി​ല​ർ പ​വ​ൻ ഷെ​ഹ്രാ​വ​ത് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ലെ അ​ഴി​മ​തി​യാ​ണ് തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പാ​ർ​ട്ടി വി​ട്ട കൗ​ണ്‍​സി​ല​റു​ടെ വി​ശ​ദീ​ക​ര​ണം. ഡ​ൽ​ഹി ബി​ജെ​പി സം​സ്ഥാ​ന കാ​ര്യാ​ല​യ​ത്തി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് വീ​രേ​ന്ദ്ര സ​ച്ച്ദേ​വ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ർ​ഷ് മ​ൽ​ഹോ​ത്ര എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​വ​ൻ ഷെ​ഹ്രാ​വ​ത്തി​ന് ബി​ജെ​പി അം​ഗ​ത്വം ന​ൽ​കി സ്വീ​ക​രി​ച്ച​ത്.

ആ​റ് അം​ഗ​ങ്ങ​ളെ​യാ​ണ് ഡ​ൽ​ഹി സ്റ്റാ​ന്‍റ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് മൂ​ന്ന് പേ​രെ​യും ബി​ജെ​പി​ക്ക് ര​ണ്ട് അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന​താ​ണ്. ബാ​ക്കി​യു​ള്ള ഒ​രു സീ​റ്റി​ലേ​ക്കാ​ണ് വാ​ശി​യേ​റി​യ മ​ത്സ​രം. മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് എ​എ​പി അം​ഗം ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത് ഇ​തോ​ടെ ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ൽ ബി​ജെ​പി​യു​ടെ അം​ഗ സം​ഖ്യ 104 ആ​യി.