മ​ന്ത്രി​മാ൪ നേ​രി​ട്ടെ​ത്തി​യി​ട്ടും ഗൗ​നി​ക്കാ​തെ ഗ​വ​ർ​ണ​ർ; ബി​ല്ലു​ക​ളി​ൽ ഒ​പ്പി​ടാ​തെ കേ​ര​ളം വി​ട്ടു

09:13 PM Feb 24, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ​ർ​വ​ക​ലാ​ശാ​ല, ലോ​കാ​യു​ക്ത അ​ട​ക്ക​മു​ള്ള ഒ​രു ബി​ല്ലി​ലും ഒ​പ്പി​ടാ​തെ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ കേ​ര​ളം വി​ട്ടു. എ​ട്ടു ബി​ല്ലു​ക​ളി​ൽ ഒ​പ്പി​ട​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു അ​ഞ്ച് മ​ന്ത്രി​മാ​ർ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി രാ​ജ്ഭ​വ​നി​ൽ നേ​രി​ട്ടെ​ത്തി ച​ർ​ച്ച ന​ട​ത്തി​യി​ട്ടും വ​ഴ​ങ്ങാ​തെ​യാ​ണ് ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി.

വൈ​കു​ന്നേ​രം ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പോ​യ അ​ദ്ദേ​ഹം, കോ​ലാ​പ്പൂ​ർ, അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​രി​പാ​ടി​ക്കു​ശേ​ഷം ഡ​ൽ​ഹി​യി​ലെ​ത്തും. മാ​ർ​ച്ച് ര​ണ്ടി​ന് കൊ​ച്ചി​യി​ലെ​ത്തും.

വീ​ണ്ടും ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കു​ന്ന ഗ​വ​ർ​ണ​ർ മാ​ർ​ച്ച് ര​ണ്ടാം​വാ​ര​ത്തി​ലേ തി​രു​വ​ന​ന്ത​പു​ര​ത്തു മ​ട​ങ്ങി​യെ​ത്തൂ. ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ കൊ​ല്ലം മ​ല​ന​ട ക്ഷേ​ത്ര​ത്തി​ൽ നി​ന്നെ​ത്തി​യ​പ്പോ​ൾ, ബി​ല്ലു​ക​ൾ ഒ​പ്പി​ടു​ന്ന​ത് രാ​ജ്ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​ർ​മ​പ്പെ​ടു​ത്തി​യെ​ങ്കി​ലും തീ​രു​മാ​നം പി​ന്നീ​ട് അ​റി​യി​ക്കാ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ചി​ല ചെ​റി​യ ബി​ല്ലു​ക​ളി​ൽ ഇ ​ഫ​യ​ൽ വ​ഴി അ​ടു​ത്ത ദി​വ​സം ഒ​പ്പി​ടു​മെ​ന്ന സൂ​ച​ന​യു​മു​ണ്ട്.

മ​ന്ത്രി​മാ​രാ​യ ആ​ർ.​ബി​ന്ദു, പി.​രാ​ജീ​വ്, വി.​എ​ൻ.​വാ​സ​വ​ൻ, ജെ.​ചി​ഞ്ചു​റാ​ണി, വി.​അ​ബ്ദു​റ​ഹി​മാ​ൻ എ​ന്നി​വ​ർ രാ​ജ്ഭ​വ​നി​ലെ​ത്തി അ​ഭ്യ​ർ​ഥി​ച്ചെ​ങ്കി​ലും വി​വാ​ദ​മാ​യ ലോ​കാ​യു​ക്ത, ചാ​ൻ​സ​ല​റെ മാ​റ്റ​ൽ, സ​ർ​വ​ക​ലാ​ശാ​ലാ നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലു​ക​ളി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ടി​ല്ല.