തിരുവനന്തപുരം : ഹീമോഫീലിയ, തലസീമിയ, സിക്കിൾസെൽ അനീമിയ തുടങ്ങിയ അപൂർവ രക്തജന്യ രോഗങ്ങൾ ബാധിച്ചവരെ കണ്ടെത്തി ചികിത്സയും പരിചരണവും ഉറപ്പാക്കാൻ സംസ്ഥാനതല മാപ്പിംഗ് നടത്തുമെന്ന് മന്ത്രി വീണാ ജോർജ്.
ഇതിലൂടെ രോഗികളെ കൃത്യമായി ട്രാക്ക് ചെയ്തു ചികിത്സയും സഹായങ്ങളും എത്തിക്കാൻ സാധിക്കും. മാത്രമല്ല അടിയന്തരഘട്ടത്തിൽ രോഗികളെ വേഗത്തിൽ ആശുപത്രികളിലെത്തിക്കാനും കഴിയും.
രോഗം ബാധിച്ച സിക്കിൾസെൽ രോഗികളെ സൗജന്യമായി ആശുപത്രിയിലേക്കു കൊണ്ടുപോകാൻ 108 ആംബുലൻസ് സേവനം ലഭ്യമാക്കിവരുന്നതായും മന്ത്രി പറഞ്ഞു.
രക്തജന്യ രോഗങ്ങൾ ബാധിച്ചവരുടെ സംസ്ഥാനതല മാപ്പിംഗ് നടത്തും: മന്ത്രി വീണാ ജോർജ്
08:33 PM Feb 24, 2023 | Deepika.com