ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ; ആം ​ആ​ദ്മി പാ​ർ​ട്ടി, ബി​ജെ​പി സം​ഘ​ർ​ഷം വീ​ണ്ടും

06:24 PM Feb 24, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി, ബി​ജെ​പി സം​ഘ​ർ​ഷം വീ​ണ്ടും. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി വോ​ട്ടെ​ണ്ണ​ലി​ൽ ഒ​രു വോ​ട്ട് അ​സാ​ധു​വാ​യ​തി​നെ ചൊ​ല്ലി​യാ​യി​രു​ന്നു ത​ർ​ക്കം. ബി​ജെ​പി, ആം ​ആ​ദ്മി പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ മേ​ശ​പ്പു​റ​ത്തു ക​യ​റി​നി​ന്ന് മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി.

വീ​ണ്ടും വോ​ട്ടെ​ണ്ണ​ൽ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ബി​ജെ​പി നി​ല​പാ​ട്. എ​ന്നാ​ൽ വീ​ണ്ടും വോ​ട്ട് എ​ണ്ണ​ണ​മെ​ന്ന് എ​എ​പി ആ​വ​ശ്യ​പ്പെ​ട്ടു. 250 അംഗ കൗ​ൺ​സി​ലി​ൽ 242 പേ​രാ​ണ് ആ​റം​ഗ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്ത​ത്. ഇ​തി​ൽ ഒ​രു വോ​ട്ട് അ​സാ​ധു​വാ​ണെ​ന്ന് പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആം ​ആ​ദ്മി പാ​ർ​ട്ടി മേ​യ​ർ ഷെ​ല്ലി ഒ​ബ്രോ​യ് പ്ര​ഖ്യാ​പി​ച്ചു.

ഇ​തോ​ടെ ബി​ജെ​പി അം​ഗ​ങ്ങ​ൾ ബ​ഹ​ളം​വ​ച്ചു. ജ​യ് ശ്രീ ​റാം, മോ​ദി വി​ളി​ക​ൾ മു​ഴ​ക്കി​യ ബി​ജെ​പി​ക്ക് എ​തി​രാ​യി ആ​പ്പ് അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന് സി​ന്ദാ​ബാ​ദ് വി​ളി​ച്ചു.