തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ത്ത​തി​ൽ നി​രാ​ശ; മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ‌​യി ചെ​ന്നി​ത്ത​ല

04:50 PM Feb 24, 2023 | Deepika.com
റാ​യ്പു​ര്‍: കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യി മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ താ​ൻ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു എ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ത്ത​തി​ൽ നി​രാ​ശ​യു​ണ്ടെ​ങ്കി​ലും സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു

കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളെ നാ​മ​നി​ര്‍​ദേ​ശം ചെ​യ്യു​ന്ന രീ​തി തു​ട​രാ​ന്‍ പാ​ര്‍​ട്ടി സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ചെ​ന്നി​ത്ത​ല ത​ന്‍റെ ആ​ഗ്ര​ഹം വെ​ള്ളി​പ്പെ​ടു​ത്തി‌​യ​ത്.

പ്ര​വ​ര്‍​ത്ത​ക സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ട എ​ന്ന് നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ നാ​മ​നി​ര്‍​ദേ​ശ രീ​തി തു​ട​രാ​ന്‍ പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.