യൂ​റോ​പ്പ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് പ്രീ​ക്വാ​ർ​ട്ട​റി​ൽ; ബാ​ഴ്സ പു​റ​ത്ത്

07:48 AM Feb 24, 2023 | Deepika.com
മാ​ഞ്ച​സ്റ്റ​ർ: സ്പാ​നി​ഷ് ക്ല​ബ് ബാ​ഴ്സ​ലോ​ണ​യെ തോ​ൽ​പ്പി​ച്ച് ഇം​ഗ്ലീ​ഷ് ക്ല​ബ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് യൂ​റോ​പ്പ ലീ​ഗി​ന്‍റെ പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഓ​ൾ​ഡ് ട്രാ​ഫോ​ർ​ഡി​ൽ ന​ട​ന്ന ര​ണ്ടാം പാ​ദ​ത്തി​ൽ 2-1നാ​ണ് യു​ണൈ​റ്റ​ഡി​ന്‍റെ ജ​യം. ഇ​രു​പാ​ദ​ങ്ങ​ളു​മാ​യി 4-3. ഈ ​തോ​ൽ​വി​യോ​ടെ ബാ​ഴ്സ പു​റ​ത്താ​യി.

ബാ​ഴ്സ​യു​ടെ മൈ​താ​ന​ത്ത് ന​ട​ന്ന ആ​ദ്യ​പാ​ദ മ​ത്സ​ര​ത്തി​ൽ ഇ​രു​ടീ​മു​ക​ളും ര​ണ്ട് ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞി​രു​ന്നു. ഇ​തോ​ടെ ര​ണ്ടാം​പാ​ദ മ​ത്സ​രം ഇ​രു​ടീ​മി​നും നി​ർ​ണാ​യ​ക​മാ​യി. മ​ത്സ​ര​ത്തി​ൽ ആ​ദ്യം ലീ​ഡ് നേ​ടി​യ​ത് ബാ​ഴ്സ​യാ​ണ്.

പ​തി​നെ​ട്ടാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി വ​ല​യി​ലെ​ത്തി​ച്ച് റോ​ബ​ർ​ട്ട് ലെ​വ​ൻ​ഡോ​സ്കി ബാ​ഴ്സ​യെ മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ ഫ്രെ​ഡ് (47'), ആ​ന്‍റ​ണി (73') എ​ന്നി​വ​രി​ലൂ​ടെ തി​രി​ച്ച​ടി​ച്ച യു​ണൈ​റ്റ​ഡ് പ്രീ​ക്വാ​ർ​ട്ട​ർ ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.